റെജൈന: യോർക്ക്‌ടണിലെ വൈറ്റ്‌സ്‌പ്രൂസ് പ്രൊവിൻഷ്യൽ ട്രെയിനിംങ് സെൻ്ററിൽ നിന്നും കാണാതായ തടവുകാരനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഡിസംബർ 25-ന് 36 വയസ്സുള്ള മാർട്ടിൻ ഊച്ചൂവിനെ കാണാതായതായി ട്രെയിനിംങ് സെൻ്ററിലെ ജീവനക്കാർ ശ്രദ്ധിക്കുകയും തുടർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നുവെന്ന് സസ്കാച്വാൻ ആർസിഎംപി പ്രസ്‌താവനയിൽ പറയുന്നു.
ഊച്ചൂവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും യോർക്ക്ടൺ ആർസിഎംപി അയാളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിസംബർ 31-ന്, സസ്കാച്വാനിലെ ഡണ്ടൂണിനടുത്ത് നിന്നും അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തു.