Sunday, August 31, 2025

പക്ഷിപ്പനി: ബ്രിട്ടിഷ് കൊളംബിയയിൽ മുട്ടയ്ക്ക് ക്ഷാമം

Bird flu: Egg shortage in British Columbia

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ നഗരങ്ങളിലെ ഗ്രോസറി സ്റ്റോറുകളിൽ മുട്ടയ്ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഏവിയൻ ഇൻഫ്ലുവൻസയുടെ പ്രത്യാഘാതങ്ങളും സീസണൽ ഡിമാൻഡും ചില സ്റ്റോറുകളിൽ വിതരണം കുറയുന്നതിന് കാരണമായതായി ബിസി എഗ്ഗ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ അമൻഡ ബ്രിട്ടൻ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോവർ മെയിൻലാൻഡിലെ നിരവധി ഗ്രോസറി സ്റ്റോറുകളിൽ മുട്ടയ്ക്ക് ക്ഷാമം നേരിട്ടിട്ടുണ്ടെന്നും എന്നാൽ വരും ആഴ്ചകളിൽ ഈ ക്ഷാമം പരിഹരിക്കപ്പെടുമെന്നും അമൻഡ അറിയിച്ചു. അടുത്ത രണ്ട് ആഴ്ചകളിൽ ഈ ക്ഷാമം സാവധാനത്തിൽ ഇല്ലാതാകുമെന്ന് അവർ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പക്ഷിപ്പനി കേസുകളുടെ സമീപകാല വർധന പ്രവിശ്യയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് അമൻഡ പറയുന്നു. പക്ഷിപ്പനിയെക്കുറിച്ച് കർഷകർ ആശങ്കാകുലരാണെന്നും ശീതകാലത്തിൻ്റെ തുടക്കത്തിൽ പ്രവിശ്യയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

cansmiledental

വ്യാഴാഴ്ച വരെ, ബ്രിട്ടിഷ് കൊളംബിയയിൽ 66 സജീവമായ രോഗബാധയുള്ള കോഴി ഫാമുകൾ ഉണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്‌ഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റൊരു പ്രവിശ്യയിലും ആറിൽ കൂടുതൽ അണുബാധയുള്ള ഫാമുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയത് അബോട്ട്സ്ഫോർഡിലാണെന്ന് CFIA റിപ്പോർട്ട് ചെയ്യുന്നു. പക്ഷിപ്പനിയുടെ വ്യാപനം ആശങ്കാജനകമാണെങ്കിലും, വേവിച്ച മുട്ടയോ കോഴിയിറച്ചിയോ കഴിക്കുന്നത് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!