റെജൈന : താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതോടെ സസ്കാച്വാനിലെ രണ്ടു വലിയ നഗരങ്ങളിൽ അതിശൈത്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. റെജൈന, സാസ്കറ്റൂൺ, മൂസ് ജാവ്, പ്രിൻസ് ആൽബർട്ട് എന്നിവിടങ്ങളിലും ബാറ്റിൽഫോർഡ്‌സ്, കിൻഡർസ്‌ലി എന്നീ നഗരങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) അറിയിച്ചു.
പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ് ബാധകമാണ്. വെള്ളിയാഴ്ച റെജൈനയിൽ പകൽസമയത്തെ ഉയർന്ന താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സാസ്കറ്റൂണിൽ ഇത് മൈനസ് 26 ഡിഗ്രി സെൽഷ്യസായിരിക്കും. ഈ വർഷം രണ്ട് നഗരങ്ങളിലെയും സാധാരണ പകൽസമയ ഉയർന്ന താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസ് ആണ്.