Sunday, November 2, 2025

2023ല്‍ ജില്‍ ബൈഡന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം നല്‍കിയത് മോദി

വാഷിംഗ്ടണ്‍: പ്രഥമ വനിത ജില്‍ ബൈഡന് 2023ല്‍ ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 20,000 ഡോളര്‍ മൂല്യം വരുന്ന ഒരു ലാബ് ഗ്രോണ്‍ അഥവാ നിര്‍മിത വജ്രമാണ് മോദി ജില്‍ ബൈഡന് സമ്മാനിച്ചത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക അക്കൗണ്ടിങ്ങിലാണ് സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജൂണ്‍ 21ന് വൈറ്റ് ഹൗസിലെത്തിയപ്പോഴാണ് അത്താഴ വിരുന്നില്‍ വച്ച് ജോ ബൈഡനും ജില്‍ ബൈഡനും സമ്മാനങ്ങള്‍ നല്‍കിയത്. രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിയായ ശില്‍പി നിര്‍മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി ബൈഡന് സമ്മാനിച്ചത്. വെള്ളി കൊണ്ടുള്ള ഗണപതി വിഗ്രഹം, എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്‍റെ കോപ്പിയും പ്രധാനമന്ത്രി ബൈഡന് സമ്മാനിച്ചിരുന്നു.

യുഎസിലെ യുക്രേനിയൻ അംബാസഡറിൽ നിന്ന് 14,063 ഡോളർ വിലമതിക്കുന്ന ബ്രൂച്ചും ഈജിപ്ത് പ്രസിഡന്‍റില്‍ ഭാര്യയില്‍ നിന്നും 5510 ഡോളര്‍ വിലയുള്ള ആല്‍ബലും ബ്രൂച്ചും ബ്രേസ്‍ലെറ്റും ജില്ലിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!