ഓട്ടവ : യുഎസ്-കാനഡ അതിർത്തിയിൽ സുരക്ഷാ പരിശോധനയ്ക്കായി ഡ്രോണുകൾക്കൊപ്പം ബ്ലാക്ക് ഹോക്സ് ഹെലികോപ്റ്ററുകളും ഉപയോഗിക്കുമെന്ന് ഫെഡറൽ പബ്ലിക് സേഫ്റ്റി മന്ത്രി ഡേവിഡ് മക്ഗിൻ്റി. നിലവിൽ അമേരിക്കൻ അതിർത്തിയിൽ 60 പുതിയ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഈ ആഴ്‌ച മുതൽ കൂടുതൽ നിരീക്ഷണ ടവറുകളും എക്‌സ്‌റേ, മൊബൈൽ എക്‌സ്‌റേ, ഹാൻഡ്‌ഹെൽഡ് കെമിക്കൽ അനലൈസറുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളും ഉപയോഗിക്കും, മന്ത്രി വ്യക്തമാക്കി. അതിർത്തി സുരക്ഷാ പരിശോധനയ്ക്ക് സഹായിക്കുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണം വെള്ളിയാഴ്ച പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി ഡേവിഡ് മക്ഗിൻ്റി അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2023/10/C-Nations-Immigration--1024x683.jpg)
2024 ഡിസംബറിൽ, യുഎസ്-കാനഡ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സും “എറൗണ്ട് ദി ക്ലോക്ക്” ഏരിയൽ നിരീക്ഷണ യൂണിറ്റും നിർദ്ദേശിക്കുന്നതായി ഫെഡറൽ ഗവൺമെൻ്റ് അറിയിച്ചിരുന്നു. അതിർത്തി സുരക്ഷാ നടപടികൾക്കായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 130 കോടി ഡോളർ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് ആസൂത്രിത നോർത്ത് അമേരിക്കൻ സംയുക്ത സ്ട്രൈക്ക് ഫോഴ്സ്.
![](http://mcnews.ca/wp-content/uploads/2024/04/PRAMOD-KUMAR-1024x1024.jpeg)
അതേസമയം വീസ മാനദണ്ഡങ്ങളിൽ കാനഡ അടുത്തിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരുടെ എണ്ണത്തിൽ 89% കുറവുണ്ടായതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.