ടൊറൻ്റോ : പിക്കറിങിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. രാത്രി എട്ടു മണിയോടെ ടൗണ്ടൺ, ബ്രോക്ക് റോഡുകളുടെ ഇന്‍റർസെക്ഷനിലാണ് അപകടം ഉണ്ടായതെന്ന് അവരെ വിളിച്ചതായി ദുർഹം റീജനൽ പൊലീസ് അറിയിച്ചു.

കുട്ടിയെ ടൊറൻ്റോ ഏരിയ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന യുവാവിനെ പ്രാദേശിക ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറയുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തെ തുടർന്ന് ഇന്‍റർസെക്ഷൻ അടച്ചിട്ടുണ്ട്.
