വൻകൂവർ : അതിശൈത്യകാലാവസ്ഥയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ ഹിമപാത മുന്നറിയിപ്പ് നൽകി അവലാഞ്ച് കാനഡ. കഴിഞ്ഞ മൂന്നാഴ്ചത്തെ വരണ്ട അവസ്ഥയിൽ നിന്നും പ്രവിശ്യയുടെ തെക്കൻ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദ്ദം അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഈസ്റ്റേൺ വൻകൂവർ ദ്വീപ്, സൺഷൈൻ കോസ്റ്റ് തുടങ്ങിയ ചില പ്രദേശങ്ങളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടും.
അതേസമയം നോർത്ത് ഷോർ, മെട്രോ വൻകൂവർ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇൻ്റീരിയറിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞു വീഴുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.