ഓട്ടവ : ശ്വാസംമുട്ടൽ അപകടസാധ്യതയുള്ളതിനാൽ ഗർബർ ബ്രാൻഡ് ബേബി ടൂത്ത് സ്റ്റിക്കുകൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഗെർബർ ബ്രാൻഡിന്‍റെ വാഴപ്പഴം, സ്ട്രോബെറി ആപ്പിൾ എന്നീ രുചികളിലുള്ള “സൂത്ത് എൻ ച്യൂ ടീത്തിംഗ് സ്റ്റിക്സ്” ആണ് തിരിച്ചു വിളിച്ചത്.

ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ശ്വാസംമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ബേബി ഫുഡ് തിരിച്ചു വിളിച്ചതെന്ന് CFIA പറയുന്നു. മറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് ഏജൻസി പറയുന്നു. ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉണ്ടെങ്കിൽ അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.