Sunday, August 17, 2025

ഫെബ്രുവരിയിലെ CRA ബെനഫിറ്റ് പേയ്‌മെൻ്റുകൾ

New CRA Benefit Payments For Ontario Residents in February 2025

ഓട്ടവ : കലണ്ടർ ഫെബ്രുവരിയിലേക്ക് തിരിയുമ്പോൾ, കാനഡ റവന്യൂ ഏജൻസിയുടെ മൂന്ന് പ്രധാന CRA ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒൻ്റാരിയോ നിവാസികൾക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങൾ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും കുടുംബങ്ങൾ, വിരമിച്ചവർ, വർധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടുന്ന വ്യക്തികൾ എന്നിവരെ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കാനഡ ചൈൽഡ് ബെനഫിറ്റ് (CCB), ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ് (OTB), കാനഡ പെൻഷൻ പ്ലാൻ (CPP) എന്നിവയാണ് ഫെബ്രുവരിയിൽ ഒൻ്റാരിയോ നിവാസികൾക്ക് ലഭിക്കുന്ന CRA ബെനഫിറ്റ് പേയ്‌മെൻ്റുകൾ.

കാനഡ ചൈൽഡ് ബെനഫിറ്റ് (CCB)

കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബ സഹായ പരിപാടികളിലൊന്നാണ് കാനഡ ചൈൽഡ് ബെനഫിറ്റ് (CCB). ഈ നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റ് 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ ലഘൂകരിക്കാൻ പ്രത്യേകം ലക്ഷ്യമിടുന്നു. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,787 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളർ ആയിരിക്കും ലഭിക്കുക. CCB പേയ്‌മെൻ്റ് ഫെബ്രുവരി 20-ന് യോഗ്യരായ എല്ലാ കനേഡിയൻ പൗരന്മാർക്കും വിതരണം ചെയ്യും.

ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ് (OTB)

ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്‌മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്‌മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക. ഫെബ്രുവരിയിലെ OTB പേയ്‌മെൻ്റുകൾ ഫെബ്രുവരി 10-ന് ലഭിക്കും.

കാനഡ പെൻഷൻ പ്ലാൻ (CPP)

വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,375.50 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ഫെബ്രുവരി 26-നാണ് കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!