ഹാലിഫാക്സ് : മാരിടൈംസിലെ മൂന്ന് പ്രവിശ്യകളിലും ഒറ്റരാത്രികൊണ്ട് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിൻ്റെ വില 2.2 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 163.1 സെൻ്റാണ് പ്രവിശ്യ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിലെ പുതിയ വില. പ്രവിശ്യയിൽ ഡീസൽ വിലയിൽ 4.5 സെൻ്റ് കുറവും രേഖപ്പെടുത്തി. ലിറ്ററിന് 191.4 സെൻ്റാണ് പുതിയ വില. നോവസ്കോഷയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിൻ്റെ വില ലിറ്ററിന് 165.1 സെൻ്റും ഡീസലിന് ലിറ്ററിന് 193.4 സെൻ്റുമാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ പെട്രോൾ വില ഒറ്റരാത്രികൊണ്ട് ലിറ്ററിന് 1.7 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 173.3 സെൻ്റാണ് പെട്രോളിൻ്റെ പുതിയ വില. ദ്വീപിൽ ഡീസലിനും വില കുറഞ്ഞു. ലിറ്ററിന് 2.9 സെൻ്റ് കുറഞ്ഞ് 200.8 സെൻ്റ് ആണ് പ്രവിശ്യയിൽ ഡീസലിന് ഈടാക്കുന്നത്.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിൻ്റെ വിലയിൽ 2.2 സെൻ്റ് ഇടിവ് ഉണ്ടായി. ലിറ്ററിന് 166.9 സെൻ്റാണ് പുതിയ വില. പ്രവിശ്യയിലെ ഡീസൽ വില 1.3 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 197.4 സെൻ്റായി.