Saturday, November 14, 2026

യുഎസ് താരിഫ്: പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്

ഓട്ടവ: “കാനഡയെ ആദ്യം വയ്ക്കുക” എന്ന പ്രതികരണവുമായി കൺസർവേറ്റീവ് പാർട്ടി നേതാവും, പ്രതിപക്ഷ നേതാവുമായ പിയേർ പൊളിയേവ്. ട്രംപ് കാനഡയ്ക്കെതിരായ താരിഫ് നയത്തിൽ ഒപ്പ് ഇട്ടതിനെ തുടർന്ന് നടത്തിയ പ്രസ്താവനയിൽ ആണ് പിയേർ ഇത് പറഞ്ഞത്.
ഈ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാനഡ അമേരിക്കയുടെ ഏറ്റവും അടുത്ത അയൽരാജ്യവും ഏറ്റവും വിശ്വസ്ത സുഹൃത്തും ആണ്. കൊറിയയിലും, അഫ്ഗാനിസ്ഥാനിലും കാനഡ അമേരിക്കയ്‌ക്കൊപ്പം പോരാടി. 9/11 ഭീകരാക്രമണത്തിനെ തുടർന്ന് ഉണ്ടായ നടപടികളിൽ അമേരിക്കയ്ക്ക് പിന്തുണ നൽകിയപ്പോൾ 158 കാനേഡിയൻ ജവാന്മാർ ജീവൻത്യാഗം ചെയ്യേണ്ടി വന്നു.

ലിബറൽ പാർട്ടി അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മറന്ന് പാർലമെന്റ് അടിയന്തരമായി വിളിച്ചു ചേർത്ത് ‘കാനഡ ഫസ്റ്റ് പ്ലാൻ’ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരായി സ്വീകരിക്കേണ്ട നടപടികളും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

  1. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മറുപടി തീരുവകൾ:
    • കാനഡയിലെ ഉപഭോക്താക്കളെ പരമാവധി സംരക്ഷിച്ച് അമേരിക്കൻ കമ്പനികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിധത്തിൽ തീരുവകൾ ചുമത്തണം.
    • നമ്മൾ സ്വന്തമായി നിർമിക്കാനോ മറ്റെവിടെയെങ്കിലും നിന്ന് വാങ്ങാനോ കഴിയുന്ന ഉത്പന്നങ്ങൾ ലക്ഷ്യമിടണം.
    • ഉദാഹരണം: കാനഡയ്ക്ക് സ്വന്തം സ്റ്റീൽ, അലുമിനിയം ഉത്പാദിപ്പിക്കാനാകുന്നതുകൊണ്ട്, അവയെ ലക്ഷ്യമാക്കി തീരുവ ചുമത്തണം.
  2. തീരുവ വരുമാനം നേരിട്ട് തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും നൽകുക:
    • ഈ പുതിയ വരുമാനത്തിൽ നിന്നൊരു ഡോളർ പോലും സർക്കാർ സ്വന്തമായി സൂക്ഷിക്കരുത്.
  3. അടിയന്തര ‘ബ്രിംഗ് ഇറ്റ് ഹോം’ നികുതി ഇളവ്:
    • സമ്പദ്‌വ്യവസ്ഥയെ കരകയറ്റുക, ദ്രവ്യക്ഷാമം ചെറുക്കുക, തൊഴിൽ സംരക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുക.
    • തൊഴിൽ, നിക്ഷേപം, ഊർജ്ജം, ഗൃഹ നിർമ്മാണം, ആഭ്യന്തര ഉത്പാദനം എന്നിവയിൽ വൻ നികുതി ഇളവുകൾ നൽകണം.
    • ലിബറൽ പാർട്ടിയുടെ കാർബൺ നികുതി, മൂലധന ലാഭ നികുതി വർദ്ധന എന്നിവ നീക്കം ചെയ്യണം.
  4. ലിബറൽ പാർട്ടിയുടെ പരിസ്ഥിതി വിരുദ്ധ നിയമം C-69 റദ്ദാക്കുക:
    • എൽ.എൻ.ജി. പദ്ധതികൾ, പൈപ്പ് ലൈൻകൾ, ഖനികൾ, ഫാക്ടറികൾ, തുറമുഖ വികസനം എന്നിവക്ക് പച്ചക്കൊടി കാണിക്കുക.
  5. ആന്തരിക സ്വതന്ത്ര വ്യാപാരം:
    • കിഴക്ക്-പടിഞ്ഞാറ് വ്യാപാരം ശക്തിപ്പെടുത്തി ഉത്തര-ദക്ഷിണ വ്യാപാരത്തിൽ ഉണ്ടായ നഷ്ടം പരിഹരിക്കുക ഇങ്ങനെ കാനഡയെ സ്വയം പര്യാപ്തമാക്കുക.
  6. സൈനിക ശക്തി പുനർനിർമ്മിച്ച് അതിർത്തികൾ സംരക്ഷിക്കുക:
    • പങ്കാളികളുടെ വിശ്വാസം വീണ്ടെടുക്കുക.
    • ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
    • കാനഡയുടെ പ്രാധാന്യവും ആധിപത്യവും ഉറപ്പാക്കുക.

“നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയും, രാജ്യം പ്രതിരോധിക്കുകയും, പ്രാദേശിക ഉത്പാദനം ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നിവ അടിയന്തിരമായി നടപ്പാക്കുക എന്നീ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!