ഓട്ടവ : ഒൻ്റാരിയോ പ്രവിശ്യ തിരഞ്ഞെടുപ്പിൽ, പൊതു-സ്വകാര്യ സ്വത്തുക്കളിൽ മാർച്ച് 2 ഞായറാഴ്ച രാത്രി 11:59 വരെ സ്ഥാനാർത്ഥികൾക്ക് ബോർഡുകൾ സ്ഥാപിക്കാമെന്ന് ഓട്ടവ സിറ്റി. എന്നാൽ ഈ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വീട്ടുടമയുടെയോ വ്യാപാരസ്ഥാപന ഉടമകളുടെയോ അനുമതി ലഭിക്കണം.
എന്നാൽ, പൊതു-സ്വകാര്യ സ്വത്തുക്കളിലെ തിരഞ്ഞെടുപ്പ് ബോർഡുകൾ ഇന്‍റർസെക്ഷന്‍റെ മൂന്ന് മീറ്ററിലോ നടപ്പാതയുടെ 50 സെൻ്റിമീറ്ററിലോ റോഡിൻ്റെ രണ്ട് മീറ്ററിലോ ആയിരിക്കരുത്. റൗണ്ട് എബൗട്ടുകൾ ഉൾപ്പെടെയുള്ള സെൻട്രൽ മീഡിയനുകളിലും അവ സ്ഥാപിക്കാൻ കഴിയില്ല. വോട്ടെടുപ്പ് ദിവസം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ നഗരത്തിലുടനീളമുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യണം. ഫെബ്രുവരി 27-നാണ് വോട്ടെടുപ്പ്.