Wednesday, October 15, 2025

മോദി-ട്രംപ് കൂടിക്കാഴ്ച 13, 14 തീയതികളില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 13, 14 തീയതികളില്‍ നടക്കുമെന്നു റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ 10-11 തീയതികളില്‍ നടക്കുന്ന എഐ ഉച്ചകോടിക്കു ശേഷം ട്രംപിനെ കാണാനായി മോദി വാഷിങ്ടനിലേക്കു യാത്രതിരിക്കുമെന്നാണ് വിവരം.എന്നാല്‍, കൂടിക്കാഴ്ചയെപ്പറ്റി വൈറ്റ് ഹൗസിന്റെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എഐ ഉച്ചകോടിക്കു ശേഷം മോദി 12ന് വാഷിങ്ടനില്‍ എത്തുമെന്നാണു വിവരം. ”വൈറ്റ് ഹൗസില്‍ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുകയാണു ലക്ഷ്യം”- ജനുവരി 27ന് മോദിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം വൈറ്റ് ഹൗസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു.

അനധികൃത കുടിയേറ്റം, ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയേക്കും. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്ന് ഒരുക്കുമെന്നും സൂചനയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!