ടൊറന്റോ : ഓഷവയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ കൗമാരക്കാരന്‍ മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലരയോടെ ടൗണ്ടണ്‍ റോഡ് ഈസ്റ്റിന് സമീപമുള്ള ഗ്രാന്റ് വ്യൂ സ്ട്രീറ്റ് നോര്‍ത്ത് റാത്ത് ബേണ്‍സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് ദുര്‍ഹം റീജനല്‍ പൊലീസ് സര്‍വീസ് പറഞ്ഞു.
അപകടത്തില്‍ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അന്വേഷണത്തെ തുടര്‍ന്ന് റോഡ് മണിക്കൂറുകളോളം അടച്ചു. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. അന്വേഷണം ആരംഭിച്ചു.