ഓട്ടവ : യുഎസ്-കാനഡ താരിഫ് യുദ്ധത്തിനിടെ ഇന്ന് രാവിലെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രണ്ട് ലോക നേതാക്കളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുവരും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും അതിർത്തി സുരക്ഷയും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജസ്റ്റിൻ ട്രൂഡോയുമായി സംസാരിച്ചതായും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീണ്ടും അദ്ദേഹത്തോട് സംസാരിക്കുമെന്നും ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തിയിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച ട്രംപ് കാനഡയിൽ യുഎസ് ബാങ്കുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.