വാഷിംഗ്ടൺ ഡി സി: ചൈനയ്‌ക്കെതിരായ താരിഫ് വർധിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചൈനയുമായി ചർച്ച നടത്തുമെന്നും അതിന് ശേഷമായിരിക്കും ശനിയാഴ്ച പ്രഖ്യാപിച്ച 10 ശതമാനത്തിനപ്പുറം താരിഫ് വർധിപ്പിക്കുന്നത് തീരുമാനിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് ഇറക്കുമതിക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് എന്നും അദ്ദേഹം പറയുന്നു.