മൺട്രിയോൾ : അതിശൈത്യ കാലാവസ്ഥയെ തുടർന്ന് മൺട്രിയോൾ മേഖലയിൽ യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). നഗരത്തിൽ 10 സെൻ്റീമീറ്ററിനടുത്ത് മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച വിസിബിലിറ്റി കുറയ്ക്കുമെന്നും ഇന്ന് ഉച്ചയ്ക്കും വൈകിട്ടും യാത്ര ദുഷ്കരമാകുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ലാവൽ, മോണ്ട്-ട്രെംബ്ലൻ്റ്, സെൻ്റ്-അഗതെ, വാഡ്രൂയിൽ, വാലിഫീൽഡ്, ബ്യൂഹാർനോയിസ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
മോശം കാലാവസ്ഥ കനത്ത ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ഏജൻസി പറയുന്നു. നഗരപ്രദേശങ്ങളിലെ തിരക്കുള്ള സമയത്തെ ട്രാഫിക്കിൽ മഞ്ഞുവീഴ്ച കാര്യമായ സ്വാധീനം ചെലുത്തും. ഇതിനാൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.