വൻകൂവർ : കാലിഫോർണിയയിലെ കാട്ടുതീ അണയ്ക്കാൻ രണ്ടാഴ്ചയോളമായി മേഖലയിൽ പ്രവർത്തനം അനുഷ്ഠിച്ചുവരുന്ന 35 അഗ്നിശമന സേനാംഗങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ജനുവരിയിലുടനീളം ലൊസാഞ്ചലസ് കൗണ്ടിയെ നശിപ്പിച്ച മാരകമായ പാലിസേഡ്സ്, ഈറ്റൺ, ഹ്യൂസ് കാട്ടുതീയെ ചെറുക്കാൻ ബ്രിട്ടിഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ് (ബിസിഡബ്ല്യുഎസ്) അംഗങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
പ്രവിശ്യാ വനം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 13 സാങ്കേതിക വിദഗ്ധരും വൈൽഡ്‌ഫയർ സർവീസിലെ 22 ഫ്രണ്ട്-ലൈൻ ഫയർഫൈറ്റർമാരും ഒരു ഏജൻസി പ്രതിനിധിയും ഉൾപ്പെടുന്ന ടീമാണ് ലൊസാഞ്ചലസിൽ എത്തിയത്. അതേസമയം കാട്ടുതീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ജനുവരി 7 ന് ആരംഭിച്ച കാട്ടുതീയിൽ 29 പേർ കൊല്ലപ്പെടുകയും 19,000 വീടുകളും മറ്റ് കെട്ടിടങ്ങളും കത്തി നശിക്കുകയും ചെയ്തു.