ഓട്ടവ : പുതുവർഷത്തിൽ കനേഡിയൻ വാഹനവിപണിക്ക് പുത്തൻ ഉണർവ്. ജനുവരിയിലെ ലൈറ്റ് വെഹിക്കിൾ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 3.1% ഉയർന്നതായി ഡെസ്റോസിയേഴ്‌സ് ഓട്ടോമോട്ടീവ് കൺസൾട്ടൻ്റ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 118,000 വാഹനങ്ങളാണ് കാനഡയിൽ വിറ്റഴിച്ചത്. ഇത് 2018-ന് ശേഷം ജനുവരിയിലെ ഏറ്റവും ഉയർന്ന വാഹനവിൽപ്പനയാണെന്നും കമ്പനി അറിയിച്ചു.
എന്നാൽ, വാഹന വിൽപ്പനയിൽ വളർച്ച ഉണ്ടായിരുന്നിട്ടും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുറയുന്നത് ആശങ്കാജനകമാണെന്ന് ഡെസ്‌റോസിയേഴ്‌സ് പറയുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ ഇവി ഇൻസെൻ്റീവ് പ്രോഗ്രാം നിർത്തിവെച്ചത് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. വാഹന മേഖലയെ സാരമായി ബാധിക്കാൻ സാധ്യതയുള്ള യുഎസ് താരിഫുകളെക്കുറിച്ചുള്ള അനിശ്ചിത്വം വാഹനവിപണിയെ ബാധിച്ചേക്കുമെന്നും ഡെസ്റോസിയേഴ്‌സ് ഓട്ടോമോട്ടീവ് കൺസൾട്ടൻ്റ്സ് അറിയിച്ചു.