ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നിന്ന നില്‍പ്പില്‍ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ നിരവധി പ്രവാസികളുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഇടം നേടിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ആഷിഖ് പടിഞ്ഞാറത്ത്. ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹമാണ് ആഷികിന് ലഭിച്ചത്. അതായത് ഇന്ത്യന്‍ തുക 59 കോടിയോളം രൂപ. 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ജനുവരി 29നായിരുന്നു ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് ആഷിക് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്.രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ഒന്ന് ലഭിച്ചു. അതിലാണ് ഭാഗ്യം തുണച്ചത്.
19 വര്‍ഷമായി ഷാര്‍ജയിലുള്ള ആഷിഖ് കഴിഞ്ഞ 10 വര്‍ഷമായി സ്വന്തമായി ടിക്കറ്റ് എടുത്തുവരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി സമ്മാനത്തുക വിനിയോഗിക്കുകയാണ് ആദ്യ പരിഗണന. ഭാവി പദ്ധതികള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആഷിഖ് പറഞ്ഞു.