മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. നടന്മാരായ പൃഥ്വിരാജ് ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. സയ്യിദ് മസൂദിനും, രംഗയ്ക്കും ഒപ്പം എന്നാണ് ക്യാപ്ഷന്‍. എമ്പുരാനിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ആവേശത്തിലെ ഫഹദിന്‍റെയും റോളുകളെ ഓര്‍മ്മിപ്പിക്കുകയാണ് മോഹന്‍ലാല്‍. ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ കോംബോയെ കണ്ട സന്തോഷത്തില്‍ ആയിരക്കണക്കിന് കമന്‍റുകളും വരുന്നുണ്ട്. അപ്പോള്‍ നടക്കുള്ളത് സ്റ്റീഫന്‍ നെടുമ്പള്ളിയോ, എബ്രഹാം ഖുറേഷിയോ എന്ന ചോദ്യവും ചിലര്‍ കമന്‍റില്‍ ഇടുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. ലൂസിഫറില്‍ ഉണ്ടായിരുന്ന പ്രധാന താരങ്ങളും ലൂസഫറില്‍ ഉണ്ടായിരിക്കും. ഇതിനിടെ ലൂസിഫര്‍ പാര്‍ട്ട് 3 ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എമ്പുരാനിലൂടെ കഥ പറഞ്ഞ് തീരില്ലെന്നും അതുകൊണ്ട് പാര്‍ട്ട് 3 ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് ടീസര്‍ ലോഞ്ചിനിടെ പറഞ്ഞിരുന്നു.