ഓട്ടവ : അറ്റ്‌ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (എഐപി) കീഴിലുള്ള ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) പുതിയ അപേക്ഷകൾ പ്രോസ്സസ്സ് ചെയ്യുന്നത് ഫെബ്രുവരി പകുതി വരെ താൽക്കാലികമായി നിർത്തി. കൂടാതെ, എൻഎൽപിഎൻപിയുടെ 25 ദിവസത്തെ സേവന നിലവാരവും ഈ കാലയളവിൽ താൽക്കാലികമായി നിർത്തിവയ്ക്കും. എന്നാൽ ആരോഗ്യ പ്രവർത്തകർക്കും മറ്റു പ്രാധാന്യമുള്ള തൊഴിലുകൾക്കുമുള്ള അപേക്ഷകൾ ഓരോ കേസിൻ്റെ അടിസ്ഥാനത്തിൽ പ്രോസസ്സ് ചെയ്യുന്നത് തുടരും.
അതേസമയം, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വിഹിതം വർധിപ്പിച്ചു. ഇതോടെ അലോക്കേഷൻ 475 എണ്ണം വർധിച്ച് മൊത്തം നോമിനേഷനുകളുടെ എണ്ണം 2,525 ആയി. ഈ വർഷത്തെ പ്രവിശ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നോമിനേഷനുകളുടെ എണ്ണം 1,000 വർധിപ്പിക്കണമെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫെഡറൽ ഗവൺമെൻ്റുമായുള്ള ചർച്ചകൾക്ക് മുമ്പ്, പ്രവിശ്യയുടെ പിഎൻപി നോമിനേഷനുകളുടെ വാർഷിക വിഹിതം വെറും 1,050 ആയിരുന്നു.