ടൊറൻ്റോ : ഹാമിൽട്ടൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ പോർട്ടർ എയർലൈൻസ്. രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് ജോൺ സി. മൺറോ ഹാമിൽട്ടൺ ഇൻ്റർനാഷണൽ എയർപോർട്ട് (YHM)-ൽ നിന്നും സർവീസ് ആരംഭിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

കാൽഗറി, എഡ്മിന്‍റൻ, ഹാലിഫാക്സ്, വൻകൂവർ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് പോർട്ടർ എയർലൈൻസ് സിഇഒ മൈക്കൽ ഡെലൂസ് പറഞ്ഞു. ഹാമിൽട്ടണിൽ നിന്ന് ഹാലിഫാക്സിലേക്കും വൻകൂവറിലേക്കും ജൂൺ മൂന്നിനാണ് സർവീസ് ആരംഭിക്കുക. ഹാമിൽട്ടണിൽ നിന്ന് കാൽഗറി, എഡ്മിന്‍റൻ സർവീസുകൾ ജൂൺ പതിനൊന്നിനും ലഭ്യമാകും. എല്ലാ റൂട്ടുകളും പുതിയ 132 സീറ്റുകളുള്ള എംബ്രയർ E195-E2 ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.