ഹാലിഫാക്സ് : ചൊവ്വാഴ്ച രാവിലെ ഡാർട്ട്മൗത്തിൽ കനത്ത വൈദ്യുതി തടസ്സം നേരിടുന്നതായി നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു. രാവിലെ ഏഴു മണിയോടെ ഷാനൺ പാർക്കിൻ്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പ്രദേശത്ത് വൈദ്യുതി നിലച്ചതായി അധികൃതർ അറിയിച്ചു.
ആൽബ്രോ ലേക്ക്, ഹൈഫീൽഡ് പാർക്ക്, മക്കെ ബ്രിഡ്ജ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഓവർഹെഡ് ഉപകരണങ്ങളുടെ കേടുപാടുകൾ, അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയാണ് തടസ്സത്തിന് കാരണമെന്ന് കരുതുന്നു. വൈദ്യുതി തടസ്സം ഏകദേശം 4,000 ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ട്. രാവിലെ എട്ടിനും 9.45നും ഇടയിൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.