ഓട്ടവ : ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരാനിരുന്ന താരിഫ് വർധന താൽകാലികമായി 30 ദിവസത്തേക്ക് നിർത്തിവെച്ചെങ്കിലും കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റെ താരിഫ് ഇളവ് പ്രഖ്യാപനത്തോടെ കാനഡയിലെ പ്രവിശ്യകൾ യുഎസ് മദ്യ വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ നിർത്തിവച്ചു. ഇതോടേ വലിയ വ്യാപാരപ്രതിസന്ധി ഇല്ലാതായെങ്കിലും സാമ്പത്തിക അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 % താരിഫ് വർധന ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. തീരുവ ചുമത്താനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച ഒപ്പുവെച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ചർച്ചയ്ക്ക് ശേഷം 30 ദിവസത്തേക്ക് താരിഫ് വർധന താൽകാലികമായി നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.