ഓട്ടവ : ഈ ആഴ്ചയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 521 ഉള്ള അപേക്ഷകരെയാണ് ഈ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ പരിഗണിച്ചത്.
ഇന്നലെ (ഫെബ്രുവരി 4) നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 455 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ജനുവരിയിൽ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി), പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി മൊത്തം 5,821 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.