Thursday, October 16, 2025

കൺവീനിയൻസ് സ്റ്റോറുകളിലെ കത്തി വിൽപ്പന നിരോധിച്ച് എഡ്മിന്‍റൻ

Edmonton banning sale of knives in convenience stores

എഡ്മിന്‍റൻ : കൺവീനിയൻസ് സ്റ്റോറുകളിൽ കത്തികൾ വിൽക്കുന്നത് നിരോധിച്ച് പുതിയ നിയമം പാസ്സാക്കി എഡ്മിന്‍റൻ സിറ്റി. നഗരത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2023 മുതൽ 2024 വരെ ആൽബർട്ടയുടെ തലസ്ഥാനത്ത് കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ 3.2% വർധന ഉണ്ടായതായി എഡ്മിന്‍റൻ പൊലീസ് സർവീസിൻ്റെ റിപ്പോർട്ട് സിറ്റി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ നിയമം നടപ്പിൽ വരുന്നതോടെ എഡ്മിന്‍റൻ നിവാസികൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും, സിറ്റി മേയർ അമർജീത് സോഹി വാർത്താക്കുറിപ്പിൽ പറഞ്ഞു. ലൈസൻസിന് അപേക്ഷിക്കുന്ന പുതിയ സ്റ്റോറുകൾക്കോ ​​നിലവിലുള്ള സ്റ്റോറുകൾ ലൈസൻസ് പുതുക്കുമ്പോഴോ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമായിരിക്കും, അദ്ദേഹം വ്യക്തമാക്കി. അതേസമയം കായിക വസ്തുക്കൾ, വിനോദ, അടുക്കള വിതരണ ചില്ലറ വ്യാപാരികൾക്ക് നിരോധനം ബാധകമായിരിക്കില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!