അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്ലെത്തും. കുടിയേറ്റക്കാരുമായുളള യുഎസ് വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില്‍ എത്തും. യുഎസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
സി-17 വിമാനം യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ വന്‍ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മടങ്ങി എത്തുന്നവരെ കേന്ദ്ര ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്യും. ക്രിമിനല്‍ പശ്ചാത്തലം അടക്കം പരിശോധിച്ച ശേഷമേ പുറത്തിറങ്ങാന്‍ അനുവദിക്കൂവെന്നും പൊലീസ് അറിയിച്ചു.
യാത്രക്കാര്‍ ഇന്ത്യയില്‍ന്നുള്ളവര്‍ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. യുഎസ് ഉള്‍പ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചുവരവിന് വാതില്‍ തുറന്നിട്ടുണ്ടെന്നാണെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ പ്രതികരണം.