വിനിപെഗ് : ആരോഗ്യസംരക്ഷണ സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി മാനിറ്റോബ സർക്കാർ. ഇതിന്റെ ഭാഗമായി ഷെയർഡ് ഹെൽത്തിനും വിനിപെഗ് റീജിനൽ ഹെൽത്ത് അതോറിറ്റിക്കും (WRHA) പുതിയ ഇടക്കാല സിഇഒമാരുടെ നിയമിക്കുമെന്ന് മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര പ്രഖ്യാപിച്ചു. ഷെയർഡ് ഹെൽത്തിന്റെ സിഇഒയായി ഡോ. ക്രിസ് ക്രിസ്റ്റോഡൗലോയെയും WRHA-യിലെ സിഇഒയായി ജെയ്ൻ കർട്ടിസിനേയുമാണ് നിയമിച്ചത്.
രോഗികളെ പരിചരിക്കുന്നതിനും ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനം ഇനി മുൻഗണന നൽകും. ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ചെലവ് ചുരുക്കുന്നതിനുപകരം പരിചരണം മെച്ചപ്പെടുത്താനും തൊഴിലാളികളെ സഹായിക്കാനും ഇത് സഹായിക്കും.