Wednesday, October 15, 2025

യുഎസിലേക്കുള്ള സ്കൂൾ യാത്ര റദ്ദാക്കണം: കെബെക്ക് വിദ്യാഭ്യാസ മന്ത്രി

Quebec education minister says school trip to US should be canceled

കെബെക്ക് സിറ്റി : വിനോദ-പഠന യാത്രക്ക് ഒരുങ്ങുന്ന പ്രവിശ്യയിലെ സ്കൂളുകൾ അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് കെബെക്ക് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണി മൂലം കാനഡ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശവുമായി മന്ത്രി രംഗത്ത് എത്തിയത്.

ഈസ്‌റ്റേൺ ടൗൺഷിപ്പിലെ ഒരു സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി ചർച്ച നടത്തിയതിന് ശേഷം ന്യൂയോർക്കിലേക്കുള്ള സെക്കൻഡറി 4 വിദ്യാർത്ഥികളുടെ യാത്ര റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവിശ്യയിലെ എല്ലാ സ്കൂളുകളും ഈ പാത പിന്തുടരണമെന്നും മന്ത്രി നിർദ്ദേശിച്ചു. കെബെക്ക് സ്കൂളുകൾ കാനഡയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിഗണിക്കണമെന്നും ബെർണാഡ് ഡ്രെയിൻവിൽ പറഞ്ഞു. സ്‌കൂളുകൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഭക്ഷണവും സ്കൂൾ ഉപകരണങ്ങളും അടക്കം അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നത് സ്കൂളുകളും പരിഗണിക്കണമെന്ന് മന്ത്രി, സ്കൂൾ അധികൃതർ നിർദ്ദേശം നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!