ടൊറൻ്റോ : കഴിഞ്ഞ വർഷത്തെ ആദ്യ മാസത്തെ അപേക്ഷിച്ച്, ടൊറൻ്റോയിൽ ജനുവരിയിൽ വീടുകളുടെ വിൽപ്പനയിൽ 7.9% ഇടിവ് ഉണ്ടായതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ മാസം നഗരത്തിൽ 3,847 വീടുകളുടെ വിൽപ്പനയാണ് നടന്നത്. അതേസമയം 2024 ജനുവരിയെ അപേക്ഷിച്ച് 1.5% വർധനയിൽ ശരാശരി വിൽപ്പന വില 1,040,994 ഡോളറായി. കഴിഞ്ഞ മാസം ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ 12,392 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. ഇത് വർഷം തോറും 48.6% ഉയർന്നു.
![](http://mcnews.ca/wp-content/uploads/2024/01/Kerala-Curry-House-Tomy-Kokkadans.jpg)
അതേസമയം ഈ വർഷം നഗരത്തിലെ വീടുകളുടെ വിൽപ്പനയിൽ 12.4% വർധന പ്രതീക്ഷിക്കുന്നതായി റിയൽ എസ്റ്റേറ്റ് ബോർഡ് പ്രവചിക്കുന്നു. മേഖലയിലുടനീളം 76,000 വീടുകളുടെ വിൽപ്പന നടക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ നഗരത്തിലെ വീടുകളുടെ ശരാശരി വിൽപ്പന വില 1,147,000 ഡോളറിലെത്തുമെന്നും ബോർഡ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.6% വർധന രേഖപ്പെടുത്തി.