Thursday, March 19, 2026

ടൊറൻ്റോ മോസ് പാർക്കിൽ വെടിയേറ്റ് യുവാവ് മരിച്ചു

Man dies after being shot in Moss Park

ടൊറൻ്റോ : നഗരത്തിലെ മോസ് പാർക്കിൽ വെടിയേറ്റ് യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഷെർബോൺ-ക്വീൻ സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നതെന്ന് ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!