മൺട്രിയോൾ : മഞ്ഞുവീഴ്ചയും മോശം ദൃശ്യപരതയും മൺട്രിയോളിൽ കനത്ത ഗതാഗത തടസ്സവും അപകടസാധ്യതയും വർധിപ്പിക്കുന്നു. ഇന്ന് നഗരത്തിൽ ഏകദേശം അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നൽകി. കൂടാതെ വൈകുന്നേരം ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
ഉച്ചക്കും ഉച്ചകഴിഞ്ഞും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഏജൻസി അറിയിച്ചു. മോശം കാലാവസ്ഥ ഗതാഗത തടസ്സത്തിന് കാരണമാകും. അപകടകരമായ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് ജനങ്ങളോടെ കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. വഴുവഴുപ്പുള്ള സാഹചര്യങ്ങളിൽ വേഗം കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തിന്റെ ടെയിൽലൈറ്റുകൾ ശ്രദ്ധിക്കുകയും സുരക്ഷിതമായ അകലം പാലിച്ച് യാത്ര ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
![](http://mcnews.ca/wp-content/uploads/2024/05/joju-1024x614.jpeg)
വെള്ളിയാഴ്‌ചയോടെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. പകൽ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 14 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും.