ടൊറൻ്റോ : ഓഷവയിൽ വൻ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം സെലീന സ്ട്രീറ്റിൽ ഒലിവ് അവന്യൂവിന് സമീപമുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അടുത്തുള്ള നിരവധി വീടുകളിലേക്ക് തീ പടർന്നു പിടിച്ചതായി ഓഷവ അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/01/Nissan-Trinity-Group-1024x576.jpg)
വീടുകൾ പൂർണ്ണമായി കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ രാത്രി മുഴുവൻ പ്രവർത്തനം തുടരുന്നതിനാൽ സമീപവാസികൾ പ്രദേശത്ത് നിന്നും മാറി നിൽക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.