Sunday, November 2, 2025

ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകൾ വീണ്ടും ആരംഭിച്ച് ന്യൂബ്രൺസ്വിക്

New Brunswick begins reopening immigration programs

ഫ്രെഡറിക്ടൺ : ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ കുടിയേറ്റത്തിന് മുൻഗണന നൽകി പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകൾ വീണ്ടും ആരംഭിച്ച് ന്യൂബ്രൺസ്വിക്. ഈ വർഷം പ്രവിശ്യയ്ക്ക് 2,750 ഇമിഗ്രൻ്റ് നോമിനേഷൻ വിഹിതം മാത്രമാണ് ഫെഡറൽ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ 1,500 എണ്ണം ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനായും (NBPNP) 1,250 എണ്ണം അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP)നായും വിഭജിച്ചിരിക്കുന്നു.

2025-ലെ വിഹിതത്തിലെ കുറവ് പ്രവിശ്യയ്ക്കും പ്രവിശ്യയിലെ വ്യാപാരസ്ഥാപനങ്ങളുടെയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവിശ്യാ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിൻ്റെ ചുമതലയുള്ള മന്ത്രി ജീൻ-ക്ലോഡ് ഡി അമോർസ് പറയുന്നു. ഇതോടെയാണ് ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകൾക്ക് മുൻഗണന നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. വരും ആഴ്‌ചകളിൽ, ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീം നറുക്കെടുപ്പുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!