ഓട്ടവ : വ്യാഴാഴ്ച രാവിലെ മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും റിപ്പോർട്ട് ചെയ്ത പ്രശ്നം പരിഹരിച്ചതായി ടിഡി ബാങ്ക്. “ടിഡി ഡിജിറ്റൽ ചാനലുകളിൽ അനുഭവപ്പെട്ട സേവന തടസ്സം ഇപ്പോൾ പരിഹരിച്ചു,” ബാങ്ക് രാവിലെ പതിനൊന്നരയോടെ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. “ഉപയോക്താക്കളുടെ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു, നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി,” ബാങ്ക് അറിയിച്ചു.
രാവിലെ 10 മണിക്ക്, ടിഡിയുടെ മൊബൈൽ ബാങ്കിങ് സേവനങ്ങളും വെബ്‌സൈറ്റും പ്രവർത്തനരഹിതമായതായി ഡസൻ കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.