ഹാലിഫാക്സ് : കനത്ത മഞ്ഞുവീഴ്ചയുടെ പ്രവചനത്തോടൊപ്പം, വെള്ളിയാഴ്ച പുലർച്ചെ മുതൽ നഗരത്തിൽ ശീതകാല പാർക്കിങ് നിരോധനം നടപ്പിലാക്കുമെന്ന് ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റി അറിയിച്ചു. സോൺ 1 സെൻട്രലിലും സോൺ 2 നോൺ സെൻട്രലിലും വെള്ളിയാഴ്ച പുലർച്ചെ 1 മുതൽ 6 വരെ നഗര തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പാർക്കിങ് നിരോധന സമയത്ത് പുൽത്തകിടി അലങ്കാരങ്ങൾ, നടപ്പാതയ്ക്ക് സമീപമുള്ള മറ്റ് പോർട്ടബിൾ വസ്തുക്കൾ എന്നിവ നീക്കം ചെയ്യണം. തെരുവുകളിൽ തടസ്സങ്ങൾ തിരിച്ചറിയാൻ ജീവനക്കാരെ സഹായിക്കുന്നതിന് മഞ്ഞിന് മുകളിൽ ദൃശ്യമാകുന്ന റിഫ്ലക്ടർ ഉപയോഗിക്കണമെന്നും സിറ്റി അധികൃതർ നിർദ്ദേശിച്ചു. മഞ്ഞുനീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഡ്രൈവ്വേയിലോ നടപ്പാതയിലോ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. നടപ്പാതകൾ ശരിയായി വൃത്തിയാക്കുന്നത് കാൽനടയാത്രക്കാർക്കും പ്രായമായവർക്കും ചലന പ്രശ്‌നമുള്ള ആളുകൾക്കും സ്‌ട്രോളറുകൾ തള്ളുന്ന മാതാപിതാക്കൾക്കും സഹായമാകും. തെരുവിലോ നടപ്പാതയിലോ മഞ്ഞ് എറിയുകയോ കൂട്ടുകയോ ചെയ്യുന്നത് എസ്-300 നിയമത്തിന് എതിരാണെന്നും സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.