ഓട്ടവ : മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കാനഡയിൽ നിന്നും ജമൈക്കയിലെത്തിയ മൂന്നു വയസ്സുള്ള പെൺകുട്ടി മുങ്ങിമരിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ സ്ഥിരീകരിച്ചു. കുട്ടിയുടെ കുടുംബത്തിന് കോൺസുലർ സഹായം നൽകുമെന്നും ഏജൻസി അറിയിച്ചു. ഡിസംബർ 31നാണ് കുട്ടിയും മാതാപിതാക്കളും ദ്വീപിലെത്തിയതെന്നാണ് റിപ്പോർട്ട്.
കരീബിയൻ ദ്വീപായ ജമൈക്കയിലെ പ്രശസ്തമായ ട്രെലാനി റിസോർട്ടിലെ കുളത്തിൽ പെൺകുട്ടി മുങ്ങിമരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ഫെബ്രുവരി 3-നാണ് സംഭവം. സ്വകാര്യത പരിഗണിച്ച് കുട്ടിയുടെ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
