ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും ഒറ്റരാത്രികൊണ്ട് ഇന്ധനവില ഉയർന്നപ്പോൾ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ വില കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന്‍റെ വില 0.7 സെൻ്റ് വർധിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 163.8 സെൻ്റായി വില. മേഖലയിൽ ഡീസൽ വിലയും വർധിച്ചു. 0.5 സെൻ്റ് വർധിച്ച് ലിറ്ററിന് 191.9 സെൻ്റാണ് പുതിയ ഡീസൽ വില. മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 165.8 സെൻ്റും ഡീസലിന് 193.9 സെൻ്റുമാണ് പുതിയ വില.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
ദ്വീപിലെ പെട്രോൾ വില ഒറ്റരാത്രികൊണ്ട് ലിറ്ററിന് 0.6 സെൻ്റ് കുറഞ്ഞു. നിലവിൽ ലിറ്ററിന് 172.7 സെൻ്റാണ് പ്രവിശ്യയിൽ പെട്രോളിന് വാഹനഉടമകൾ നൽകുന്നത്. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 200.8 സെൻ്റാണ് ദ്വീപിലെ ഡീസൽ വില.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 1.2 സെൻ്റ് വർധിച്ച് 168.1 സെൻ്റായി. അതേസമയം പ്രവിശ്യയിൽ ഡീസൽ വില 2.1 സെൻ്റ് കുറഞ്ഞു. ഇപ്പോൾ ലിറ്ററിന് 195.3 സെൻ്റാണ് പുതിയ വില.