Tuesday, October 14, 2025

ബ്രാംപ്ടണിൽ വാഹനാപകടം: യുവാവ് ഗുരുതരാവസ്ഥയിൽ

Man in critical condition following 2-vehicle collision in Brampton

ബ്രാംപ്ടൺ : നഗരത്തിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മക്‌വീൻ, കൺട്രിസൈഡ് ഡ്രൈവുകൾക്ക് സമീപം പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ യുവാവിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് യുവാവിനെ വിമാനമാർഗം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി പീൽ പാരാമെഡിക്കുകൾ അറിയിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!