Monday, October 27, 2025

കെയ്പ് ബ്രെറ്റണിൽ വ്യാജ ഡോളർ: മുന്നറിയിപ്പ് നൽകി പൊലീസ്

Police say fake $100 bills circulating Cape Breton Regional Municipality

കെയ്പ് ബ്രെറ്റൺ : നഗരത്തിൽ 100 ​​ഡോളറിൻ്റെ വ്യാജ കറൻസി പ്രചരിക്കുന്നതായി കെയ്പ് ബ്രെറ്റൺ പൊലീസ്. ഡോളർ സ്വീകരിക്കുമ്പോൾ വ്യാപാരികൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ ഡോളർ ലഭിച്ചതായി ഇതിനകം പത്തിലധികം റിപ്പോർട്ടുകൾ നഗരത്തിലെ വ്യാപാരികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

വ്യാജ ഡോളറുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. GJR6710018 എന്ന സീരിയൽ നമ്പർ ഉള്ള വ്യാജ ഡോളറുകളുടെ ഹോളോഗ്രാമിൽ “പ്രോപ്പ് മണി” എന്ന വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹോളോഗ്രാം സ്റ്റിക്കർ ഉണ്ടെന്നും പൊലീസ് വാർത്താക്കുറിപ്പിൽ പറയുന്നു. സമാനമായ കറൻസി ലഭിക്കുന്നവരോ വ്യാജ ഡോളറിൻ്റെ ഉറവിടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ 902-563-5151 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!