Wednesday, March 11, 2026

ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ന്

Statistics Canada set to release January jobs report today

ഓട്ടവ : ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ന് രാവിലെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിടും. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം കനേഡിയൻ തൊഴിലുടമകൾ ജനുവരിയിൽ 25,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഡിസംബറിൽ കാനഡ 91,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കുകയും തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറയുകയും ചെയ്തതിന് ശേഷമാണ് ഇത്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ നിന്ന് ഒരു മാസത്തെ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും അവ ഒഴിവാക്കിയിട്ടില്ലാത്തത് ആശങ്കയായി നിലനിൽക്കുന്നുണ്ട്. താരിഫ് വർധന ഉണ്ടായാൽ കാനഡയിൽ വർഷത്തിൻ്റെ മധ്യത്തോടെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ടിഡി ബാങ്ക് പ്രവചിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!