Monday, August 18, 2025

മൺട്രിയോൾ ഭവന വിൽപ്പന: ജനുവരിയിൽ 36% വർധന

Montreal home sales jump 36 per cent in January

മൺട്രിയോൾ : ജനുവരിയിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% ഉയർന്നതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് റിപ്പോർട്ട്. സമീപ മാസങ്ങളിലെ പലിശ നിരക്ക് വെട്ടിക്കുറവും പുതിയ ഭവന ഉടമസ്ഥാവകാശ നടപടികളും വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവരെ വിപണിയിലേക്ക് ആകർഷിച്ചതായി അസോസിയേഷൻ്റെ മാർക്കറ്റ് അനലിസ്റ്റ് ഡയറക്ടർ ചാൾസ് ബ്രാൻ്റ് പറയുന്നു.

2024 ജനുവരിയിൽ 2,063 വീടുകളാണ് നഗരത്തിൽ വിറ്റതെങ്കിൽ കഴിഞ്ഞ മാസം 2,812 ആയി ഈ മേഖലയിലെ വീടുകളുടെ വിൽപ്പന വർധിച്ചു. സിംഗിൾ ബെഡ്‌റൂം വീടിൻ്റെ ശരാശരി വില 11% ഉയർന്ന് 590,700 ഡോളറും ഒരു കോണ്ടോമിനിയത്തിൻ്റെ ശരാശരി വില എട്ട് ശതമാനം ഉയർന്ന് 420,000 ഡോളറുമായി. കഴിഞ്ഞ മാസം മൺട്രിയോൾ മേഖലയിൽ 6,220 പുതിയ ലിസ്റ്റിങ്ങുകൾ റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 18% വർധനയാണ് പുതിയ ലിസ്റ്റിങ്ങുകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ, സജീവ ലിസ്റ്റിങ്ങുകൾ മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം കുറഞ്ഞ് 15,723 ആയി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!