Tuesday, October 14, 2025

മൂന്ന് പുതിയ സെനറ്റർമാരെ നിയമിച്ച് ജസ്റ്റിൻ ട്രൂഡോ

Trudeau announces the appointment of three new senators

ഓട്ടവ : സെനറ്റിൽ അവശേഷിക്കുന്ന ഒഴിവിലേക്ക് മൂന്ന് പുതിയ സ്വതന്ത്ര സെനറ്റർമാരെ നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബ്രിട്ടിഷ് കൊളംബിയയിലേക്ക് ബൾട്ടേജ് ധില്ലനെയും കെബെക്കിലേക്ക് മാർട്ടിൻ ഹെബെർട്ടിനെയും സസ്കാച്വാനിലേക്ക് ടോഡ് ലൂയിസിനെയും പുതിയായ സെനറ്റർമാരായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ വെള്ളിയാഴ്ച, ട്രൂഡോ, മിസ്സിസാഗ സെൻ്ററിലെ പാർലമെൻ്റ് അംഗമായ ഒമർ അൽഗാബ്രയെ സിറിയയിലെ കാനഡയുടെ പുതിയ പ്രത്യേക ദൂതനായും നിയമിച്ചു.

1991-ൽ തലപ്പാവ് ധരിക്കുന്ന ആദ്യത്തെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഓഫീസർ ആയ ബൾട്ടേജ് ധില്ലൻ 2019 മുതൽ പ്രവിശ്യയുടെ ഗുണ്ടാ വിരുദ്ധ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ കെബെക്ക് നയതന്ത്രജ്ഞനുമാണ് മാർട്ടിൻ ഹെബെർട്ട്. കർഷകനും കനേഡിയൻ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറിൻ്റെ വൈസ് പ്രസിഡൻ്റുമാണ് സസ്കാച്വാനിലെ ടോഡ് ലൂയിസ്.

മൂന്ന് പുതിയ സെനറ്റർമാരുടെ നിയമനം നടത്തിയെങ്കിലും ഏഴ് ഒഴിവുകൾ അവശേഷിക്കുന്നുണ്ടെന്ന് കാനഡയിലെ സെനറ്റ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. 2024-ൽ ഒരു ഡസൻ സെനറ്റ് നിയമനങ്ങൾ നടത്തിയിരുന്നു. 2015-ൽ ട്രൂഡോ പ്രധാനമന്ത്രിയായപ്പോൾ സെനറ്റിൽ 22 ഒഴിവുകളുണ്ടായിരുന്നു. തുടർന്ന് പക്ഷപാതരഹിതമായ സെനറ്റ് നിയമനം നടത്തുന്നതിനായി ജസ്റ്റിൻ ട്രൂഡോ സർക്കാർ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നിയമനം ആരംഭിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!