ന്യൂയോര്‍ക്ക്: വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് ഇലോണ്‍ മസ്‌കിന് വില്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് മസ്‌ക്. ടിക് ടോക്കിനെ സ്വന്തമാക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ടെസ്ല സിഇഒ പറഞ്ഞു. യുഎസ് സര്‍ക്കാര്‍ ഉന്നയിച്ച ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് മസ്‌കിന്റെ പ്രതികരണം.
‘ഞാന്‍ ടിക് ടോക്കിനായി ബിഡ് നല്‍കിയിട്ടില്ല. എനിക്ക് ടിക് ടോക്ക് ഉണ്ടെങ്കില്‍ ഞാന്‍ എന്തുചെയ്യുമെന്ന് എനിക്ക് ഒരു പദ്ധതിയുമില്ല,’ മസ്‌ക് പറഞ്ഞു, ഷോര്‍ട്ട് വീഡിയോ ആപ്പ് താന്‍ വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്നും ആപ്പിന്റെ ഫോര്‍മാറ്റ് തനിക്ക് പരിചിതമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഭീഷണി മുന്‍നിര്‍ത്തി ചൈനീസ് സമൂഹ മാധ്യമമായ ടിക് ടോക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുകയോ, പൂട്ടുകയോ വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കുകയാണെന്നും ടിക് ടോക്ക് മസ്‌ക് ഏറ്റെടുത്തേക്കുമെന്നുളള വാര്‍ത്തകള്‍ പുറത്ത് വന്നത്. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്‌സ് ചൈനീസ് ഉടമയായ ബൈറ്റ് ഡാന്‍സില്‍ നിന്ന് ടിക്ടോക്ക് വാങ്ങുകയും എക്‌സ് പ്ലാറ്റ്ഫോമിലേക്ക് ലയിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കമ്പിനി നേരത്തെ രംഗത്ത് വന്നിരുന്നു. മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴില്‍ തന്നെ നിലനില്‍ക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണനയെന്നായിരുന്നു കമ്പനി പ്രതികരിച്ചത്.