ടൊറൻ്റോ : നഗരത്തിൽ മൂന്നിടങ്ങളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് ഹാമിൽട്ടണിൽ രണ്ടായിരത്തിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇരുട്ടിലായി. നഗരത്തിലുടനീളമുള്ള 2,192 ഉപയോക്താക്കളെയാണ് വൈദ്യുതി തടസ്സം ബാധിച്ചതെന്ന് യൂട്ടിലിറ്റി പ്രൊവൈഡർ അലക്ട്ര അറിയിച്ചു. ബാർട്ടൺ സ്ട്രീറ്റ്, ഡെവിറ്റ് റോഡ്-ഗാർത്ത് സ്ട്രീറ്റ്, റീജൻ്റ് അവന്യൂ എന്നിവിടങ്ങളിലാണ് തടസ്സം റിപ്പോർട്ട് ചെയ്തത്. വൈദ്യുതി മുടക്കത്തിന്‍റെ കാരണം വ്യക്തമല്ല.

വൈകിട്ട് നാല് മണിയോടെ മുന്നൂറോളം ഉപയോക്താക്കൾക്ക് ഒഴികെ മറ്റെല്ലാവർക്കും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ ബാക്കിയുള്ളവർക്കും വൈദ്യുതി ലഭിക്കുമെന്ന് കരുതുന്നതായി അലക്ട്ര പറയുന്നു.