പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ശ്രീലേഖ എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ശിവദയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് അനുഭവം ശിവദ പങ്കുവെയ്ക്കുന്നൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ക്യാരക്ടർ നമ്പർ 35 എന്ന ക്യാപ്ഷനോടുകൂടി പൃഥ്വിരാജ് ഈ വീഡിയോ പങ്കുവെച്ചു.

ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് ശിവദക്ക്. എമ്പുരാൻ എന്ന സിനിമയിലെ 35-മത്തെ ക്യാരക്ടർ പോസ്റ്ററാണ് ഇത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്ന് അറിയിച്ച് പൃഥ്വിരാജ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും ശ്രദ്ധേയമായിരുന്നു. മാർച്ച് 27 ന് ആണ് ‘എമ്പുരാൻ’ റിലീസ് ചെയ്യുന്നത്.