ടൊറന്റോ : റോഡ് സൈഡ് സോബ്രിറ്റി ടെസ്റ്റിനിടെ മദ്യപിച്ച് വാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്തതായി ദുര്‍ഹം റീജനല്‍ പൊലീസ്. ഫെബ്രുവരി 7-ന്, ഹൈവേ 401-ന് സമീപമുള്ള ബേസ്ലൈന്‍-കോര്‍ട്ടീസ് റോഡില്‍ നടന്ന പരിശോധനയിലാണ് യുവതി കുടുങ്ങിയത്. വെളുത്ത കിയ സ്‌പോര്‍ട്ടേജില്‍ എത്തിയ 43 വയസ്സുള്ള ഇവര്‍ പോര്‍ട്ട് ഹോപ്പ് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

ശ്വസന പരിശോധനാ ഫലങ്ങളില്‍ ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. 100 മില്ലി രക്തത്തില്‍ 460 – 480 മില്ലിഗ്രാമും ആല്‍ക്കഹോള്‍ സാന്നിധ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന വ്യവസ്ഥയില്‍ വിട്ടയക്കുകയുംചെയ്തു.