പാരിസ് : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് സ്റ്റീൽ, അലുമിനിയം തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ പാരിസിൽ എത്തി. കാനഡയിൽ നിന്നുൾപ്പെടെ എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്നും തിങ്കളാഴ്ച മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്നുമാണ് ട്രംപ് ഞായറാഴ്ച്ച പ്രഖ്യാപിച്ചത്. ഇന്ന് ആരംഭിക്കുന്ന AI ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പാരിസിലെത്തും. എന്നാൽ, ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുമെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ട്രംപിന്റെ മുൻ അഭിപ്രായങ്ങൾ തമാശയല്ലെന്ന് ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഒരു അഭിമുഖത്തിൽ കാനഡ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാകാണമെന്ന് ആഗ്രഹിക്കുന്നതായി ട്രംപ് വീണ്ടും വ്യക്തമാക്കിയിരുന്നു