ടൊറൻ്റോ : മൂന്ന് വർഷത്തിനിടയ്ക്ക് നഗരത്തിലുണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് ശേഷം ഇന്ന് തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ വീണ്ടും മഞ്ഞു വീഴുമെന്ന് എൻവയൺമെൻ്റ് കാനഡ. മിസ്സിസാഗയിലും ടൊറൻ്റോയിലും ജിടിഎയിലും വെള്ളിയാഴ്ച രാവിലെ തണുപ്പ് മൈനസ് 18 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. എന്നാൽ, ഉച്ചകഴിഞ്ഞ് താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. വൈകുന്നേരം നേരിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും രാത്രിയിൽ താപനില മൈനസ് 16 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് ഏജൻസിയുടെ പ്രവചനം. പിക്കറിങ്, ഓഷവ, ദുർഹം മേഖലകളിൽ ദിവസം മുഴുവൻ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം.

ഒറിലിയ, മിഡ്‌ലാൻഡ് പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. അതേസമയം ബാരി, ഓവൻ സൗണ്ട്, ബ്ലൂ മൗണ്ടൻസ് എന്നിവ 4 മുതൽ 5 സെൻ്റീമീറ്റർ വരെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ബാരി, ഓവൻ സൗണ്ട് പ്രദേശങ്ങളിൽ 20 മുതൽ 40 സെൻ്റീമീറ്റർ വരെ ഉയരും. ഇവിടെ മണിക്കൂറിൽ 5 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നു.